Quantcast

വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ കടുവ: മയക്കുവെടി വെച്ചു

വാഴത്തോട്ടത്തിൽ തങ്ങിയ കടുവയെയാണ് മയക്കുവെടി വെച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-14 08:29:53.0

Published:

14 Jan 2023 7:22 AM GMT

Tiger in Wayanad
X

വയനാട്:വയനാട് പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. വാഴത്തോട്ടത്തിൽ തങ്ങിയ കടുവയെയാണ് മയക്കുവെടി വെച്ചത്. അരമണിക്കൂർ സമയം കഴിഞ്ഞാലെ കടുവ മയങ്ങുകയുള്ളു എന്നാണ് വനപാലകർ അറിയിച്ചിരിക്കുന്നത്

പ്രദേശത്ത് എത്തിയ ആളുകളെ മാറ്റാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുകയാണ്. ഏഴ് തവണയാണ് കടുവയെ മയക്കുവെടി വച്ചത്. വെടി കൊണ്ട കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വെടി കൊണ്ട ഉടൻ കടുവ വാഴത്തോപ്പിന് പുറത്തേക്ക് ഓടി എന്നാണ് വിവരം.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വയനാട് ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്.

updating

TAGS :

Next Story