Quantcast

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ അപരൻമാരെ ഇറക്കിയ ടിഎംസി നേതാവിനെ പുറത്താക്കി

കുറച്ചുകാലമായി സിദ്ദീഖിന് പാർട്ടിയുമായി ബന്ധമില്ല

MediaOne Logo

Web Desk

  • Updated:

    2026-03-25 07:15:04.0

Published:

25 March 2026 11:28 AM IST

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ അപരൻമാരെ ഇറക്കിയ ടിഎംസി നേതാവിനെ പുറത്താക്കി
X

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിന്‍റെ അപരന്മാർക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്‍റ് എം.എം.കെ സിദ്ദീഖ്. അഷ്റഫ് എന്ന് പേരുള്ള ബന്ധുവിനെയും സുഹൃത്തിനെയുമാണ് എ.കെ.എം അഷ്റഫിന്റെ അപരന്മാരായി രംഗത്ത് ഇറക്കിയത്. മീഡിയവൺ വാർത്തക്ക് പിന്നാലെ സിദ്ദീഖിനെ ടിഎംസിയിൽ നിന്ന് പുറത്താക്കി.

ബിജെപിയും യുഡിഎഫും നേർക്കു നേർ മത്സരിക്കുന്ന മഞ്ചേശ്വരത്ത് മുസ്‍ലിം ലീഗ് സ്ഥാനാർഥി എ.കെ.എം അഷ്റഫിനെതിരെ രണ്ട് അപരന്മാരെയാണ് സിദ്ദീഖ് രംഗത്ത് ഇറക്കിയത്. മണ്ഡലത്തിൽ ബിജെപി ജയിച്ചാൽ ഒരു പ്രശ്നവുമില്ലെന്ന് സിദ്ദീഖ് പറയുന്നു. എപ്പോഴും ഒരേ മുന്നണി തന്നെ ജയിക്കുന്നത് എന്തിനാണെന്നും മറ്റുള്ളവരും ജയിക്കട്ടെ എന്നും സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന അഷ്റഫുമാർ പ്രതികരിച്ചു.

എൻഡിഎ യുമായി ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയെതിരെ അപരന്മാരെ നിർത്തിയത് തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആണെന്ന വാർത്ത മീഡിയവൺ പുറത്ത് വിട്ടതിന് പിന്നാലെ സിദ്ദീഖിനെ ജില്ലാ പ്രസിഡൻ്റ സ്ഥാനത്ത് നിന്ന് നീക്കി. ബിജെപിക്ക് ലഭിക്കാത്ത വോട്ടുകൾ വിഭജിക്കുക എന്ന എൻഡിഎ തന്ത്രത്തിന്റെ ഭാഗമാണ് അപരന്മാരെന്നാണ് യുഡി എഫ് ആരോപണം.



TAGS :

Next Story