Quantcast

'കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരത്തിന് പൂർണ പിന്തുണ'; തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

ഡൽഹിയിലെ സമരത്തിൽ ഡിഎംകെയും പങ്കെടുക്കുമെന്നും സ്റ്റാലി‍ന്‍ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    6 Feb 2024 8:41 AM GMT

Tamil Nadu ,Pinarayi Vijayan,protest against Centre,Keralaprotest,Tamil Nadu Chief Minister MK Stalin,എം.കെ സ്റ്റാലിന്‍,കേരളത്തിന്‍റെ സമരം,കേരളത്തിന് പിന്തുണ,തമിഴ്നാട് മുഖ്യമന്ത്രി
X

ചെന്നൈ: കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരത്തിന് പൂർണ പിന്തുണയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഈ മാസം എട്ടിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ ഡിഎംകെയും പങ്കെടുക്കും. സംസ്ഥാന സ്വയംഭരണത്തിനായി ബംഗാളിനും കേരളത്തിനുമൊപ്പം തമിഴ്നാടും ശക്തമായി നിൽക്കുമെന്നും എം.കെ.സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം അറിയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും സ്റ്റാലിന്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക്‌ ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നും എം.കെ സ്റ്റാലിന്‍ എക്സില്‍ പങ്കുവെച്ച ട്വീറ്റിന്‍റെ പറയുന്നു. തെക്കേ ഇന്ത്യയില്‍ ഞങ്ങളും സഖാവ് പിണറായിയും, കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും, കൂടാതെ നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കൾ എല്ലാവരും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച്‌ നിൽക്കുന്നെന്നും ട്വീറ്റ്.

എം.കെ സ്റ്റാലിന്‍ എക്സില്‍ പങ്കുവെച്ച ട്വീറ്റിന്‍റെ പൂര്‍ണ രൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി - സഖാവ് @PinarayiVijayan എഴുതിയ കത്ത് ബഹുമാനപ്പെട്ട കേരള വ്യവസായ മന്ത്രി @PRajeevOfficial എനിക്ക് കൈമാറിയിരുന്നു.

സംസ്ഥാന സർക്കാരുകളുടെ #FiscalAutonomy-യിൽ #UnionGovernment ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരള സർക്കാരിൻ്റെ ഹരജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹത്തിന് എഴുതിയ മറുപടി കത്തിൽ ഞാൻ ഉറപ്പ് കൊടുത്തിട്ടുണ്ട്.

കൂടാതെ, ബഹുമാനപ്പെട്ട #KeralaCabinet ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ #DMK പങ്കെടുക്കും.

തെക്കേ ഇന്ത്യയില്‍ ഞങ്ങളും സഖാവ് പിണറായിയും, കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും, കൂടാതെ നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കൾ എല്ലാവരും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച്‌ നിൽക്കുന്നു.

#CooperativeFederalism സ്ഥാപിച്ച്‌, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിൽ വിജയിക്കുന്നത്‌ വരെ ഞങ്ങളുടെ പ്രതിഷേധം അവസാനിക്കില്ല!

സംസ്ഥാനസ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ #FascistBJP-ക്ക്‌ ഒരിക്കലും കഴിയില്ല. ധനകാര്യം,ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും! അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു!


TAGS :

Next Story