Quantcast

കള്ള് ഷാപ്പ് ഉദ്ഘാടനത്തിന് പറശ്ശിനിക്കടവ് മുത്തപ്പന്‍; പരസ്യത്തിനെതിരെ തീയ്യ മഹാസഭ

സംരംഭകർ വിശ്വാസികളോട് മാപ്പു പറയണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    2 Sept 2024 7:36 AM IST

Toddy shop ad
X

കാസര്‍കോട്: കള്ള് ഷാപ്പ് ഉദ്ഘാടനത്തിന് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ എത്തുന്നു എന്ന പരസ്യത്തിനെതിരെ തീയ്യ മഹാസഭ. കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ പുതുതായി തുടങ്ങുന്ന കള്ള് ഷാപ്പിന്‍റെ പരസ്യത്തിലാണ് വിവാദ പരാമർശം. സംരംഭകർ വിശ്വാസികളോട് മാപ്പു പറയണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് ഗണേഷ് അരമങ്ങാനം ആവശ്യപ്പെട്ടു.

വടക്കേ മലബാറിലെ തിയ്യ സമുദായത്തിന്‍റെ മൂർത്തീഭാവമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പനെ കള്ള് ഷാപ്പ് ഉദ്ഘാടന പരസ്യത്തിന് ഉപയോഗപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പരസ്യത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് തിയ്യ മഹാസഭയുടെ തീരുമാനം.

സ്വാർത്ഥലാഭത്തിനു വേണ്ടി നൂറ്റാണ്ടുകളായി നെഞ്ചിലേറ്റി മുറു കെ പിടിക്കുന്ന ആചാരാനുഷ്ഠാനങ്ങളെ തെരുവിൽ വലിച്ചിഴക്കുന്ന ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ വിശ്വാസികൾ തയ്യാറാവണമെന്നും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം അലയടിക്കുമെന്നും ഗണേഷ് അരമങ്ങാനം പ്രസ്താവനയിൽ പറഞ്ഞു.



TAGS :

Next Story