Quantcast

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    4 Oct 2023 7:50 PM IST

holiday, schools in relief camps, Kottayam district, heavy rain ,latest malayalam news, അവധി, ദുരിതാശ്വാസ ക്യാമ്പുകളിൽ സ്‌കൂളുകൾ, കോട്ടയം ജില്ല, കനത്ത മഴ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വേളൂർ സെന്റ് ജോൺസ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി.എസ്., കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകൾക്കാണ് വെള്ളപ്പൊക്ക ബാധിത മേഖല പരിഗണിച്ചുള്ള അവധി നൽകിയിരിക്കുന്നത്.

ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടർ വി.വിഗ്‍നേശ്വരി പറഞ്ഞു.

TAGS :

Next Story