Quantcast

'ആകെ കിട്ടിയത് 5 കോടി 38 ലക്ഷം'; വയനാട് ഫണ്ടിൽ കണക്കുകളുമായി കോൺഗ്രസ്

3 കോടി 68 ലക്ഷം രൂപ മുടക്കിയാണ് സ്ഥലം വാങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2026-04-04 07:37:37.0

Published:

4 April 2026 11:34 AM IST

ആകെ കിട്ടിയത് 5 കോടി 38 ലക്ഷം; വയനാട് ഫണ്ടിൽ കണക്കുകളുമായി കോൺഗ്രസ്
X

കണ്ണൂര്‍: വിവാദങ്ങൾക്കൊടുവിൽ വയനാട് പുനരധിവാസത്തിനായി പിരിഞ്ഞുകിട്ടിയ പണത്തിന്‍റെ കണക്ക് വെളിപ്പെടുത്തി കോൺഗ്രസ്. 5.38 കോടി രൂപയാണ് ആകെ പിരിഞ്ഞുകിട്ടിയതെന്നും ഭൂമി വാങ്ങാന്‍ രണ്ട് ഘട്ടമായി 6. 18 കോടി രൂപ ചെലവഴിച്ചെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറയിച്ചു.

കോൺഗ്രസിന്‍റെ ഫണ്ട് ഉപയോഗിച്ച് വീട് നിർമാണം പൂർത്തിയാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ധനലക്ഷ്മി ബാങ്കിന്‍റെ തിരുവന്തപുരം ജില്ലയിലെ ശാഖയിലാണെന്ന് കെ.സി വേണുഗോപാല്‍‌ മീഡിയവണിനോട് വെളിപ്പെടുത്തിയിരുന്നു.

വിവാദങ്ങൾ ശക്തമാകുന്നതിനിടെ ഇന്ന് രാവിലെ മീഡിയവണിലൂടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അക്കൗണ്ടിൻ്റെ വിശദാംശങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ ആണ് കെപിസിസി പ്രസിഡൻ്റ് ഫണ്ടിൻ്റെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും പേരിലുള്ള സംയുക്ത അക്കൗണ്ടിൽ 5 കോടി 38 ലക്ഷം രൂപ പിരിഞ്ഞു കിട്ടി... ഇതിൽ 3 കോടി 68 ലക്ഷം രൂപ മുടക്കി 5 ഏക്കർ 42.5 സെന്‍റ് ഭൂമി ആദ്യ ഘട്ടത്തിൽ ഏറ്റെടുത്തു. രണ്ടാമതായി 2 ഏക്കർ 18 സെന്‍റ് ഭൂമിക്ക് 2 കോടി 50 ലക്ഷം രൂപ കൂടി ചെലവായെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. ആപ്പിൽ നിന്ന് പിരിഞ്ഞ് കിട്ടിയതിന് പുറത്ത് കെപിസിസി 97,51,212 രൂപ കൂടി നൽകിയാണ് ഭൂമി വാങ്ങിയതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

74 ലക്ഷം രൂപ കൂടി ഉണ്ടായാൽ ഭൂമി വാങ്ങുന്നതിൻ്റെ നടപടികൾ പൂർത്തിയാവുകയുള്ളു. വീട് നിർമാണത്തിനുള്ള തുക ഇനിയും കണ്ടെത്തണം. ഇതിനായി പിരിവിന് പകരം എഐസിസിയുടെയും കെപിസിസിയുടെയും കൈയിലുള്ള ഫണ്ട് ഉപയോഗിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു .


TAGS :

Next Story