ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു
എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്

ഇടുക്കി: വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് കൊക്കയിൽ വീണത്.വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു.മൂലമറ്റം, തൊടുപുഴ അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ഇടുക്കിയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു തോബിയാസും സംഘവും. പിന്നീട് ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.ഏകദേശം 200 അടി താഴ്ചയിലേക്കാണ് തോബിയാസ് വീണത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് അംഗങ്ങളെ വിവരം അറിയിച്ചിരുന്നു.മൂലമറ്റത്തെ ഫയര്‍ഫോഴ്സ് എത്താന്‍ വൈകുകയും തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.രക്ഷാപ്രവര്‍ത്തനത്തിനിടെ കനത്ത മൂടല്‍ മഞ്ഞും മഴയും വെല്ലുവിളിയായി. ഇടുക്കി ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Adjust Story Font
16

