Quantcast

'എന്റെ കൗമാരകാലത്തെ ത്രില്ലടിപ്പിച്ച പാട്ടുകളാണ് നിങ്ങളുടേത്'; ജാസി ഗിഫ്റ്റിന് പിന്തുണാസന്ദേശം അയച്ച് ടൊവിനോ

ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് ടൊവിനോ ജാസിക്ക് പിന്തുണ അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-17 12:27:50.0

Published:

17 March 2024 12:07 PM GMT

Towino Thomas&Jassie Gift
X

തിരുവന്തപുരം: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലുണ്ടായ സംഭവത്തില്‍ ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് ചലചിത്ര താരം ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് ടൊവിനോ ജാസിക്ക് പിന്തുണ അറിയിച്ചത്.

'ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. എന്റെ കൗമാരകാലത്തെ ത്രില്ലടിപ്പിച്ച പാട്ടുകളാണ് നിങ്ങളുടേത്. കോളേജ് പരിപാടിയില്‍ നിങ്ങളോട് പെരുമാറിയ രീതിയില്‍ നിരാശയുണ്ട്. ഒരു കലാകാരനോടും ആ രീതിയില്‍ പെരുമാറരുത്. നിങ്ങള്‍ക്ക് എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. എല്ലാവിധ പിന്തുണയുമുണ്ടാവുമെന്നുമാണ്' ടൊവിനോ സന്ദേശത്തിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം എറണാംകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫറ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ മൈക്ക് പിടിച്ച് വാങ്ങിയത് വിവാദമായിരുന്നു. ജാസിക്കൊപ്പമുള്ളയാളെ പാടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രിന്‍സിപ്പലിന്റെ നടപടി. ഇതിനു പിന്നാലെ പാട്ട് പൂര്‍ത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥികള്‍ ക്ഷണിച്ചത് പ്രകാരമാണ് കോളേജ് ഡേ പരിപാടിയില്‍ ജാസി ഗിഫ്റ്റ് മുഖ്യാതിഥിയായി എത്തിയത്. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പാടിയത്. പാടുന്നതിനിടയില്‍ വേദിയിലേക്ക് ഓടിയെത്തിയ പ്രിന്‍സിപ്പല്‍ ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതിയെന്നും കൂടെയുള്ള ആളെ പാടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു.

TAGS :

Next Story