Quantcast

'പറ്റുമെങ്കിൽ ക്രിസ്ത്യൻ വോട്ട് വാങ്ങി ജയിക്കട്ടെ, ഹിന്ദുവിനെ ഇല്ലാതാക്കാൻ നടക്കുന്ന ഒരു വേന്ദ്രനെയും കേരളത്തിൽ വെച്ച് വാഴിക്കരുത്'; രാജീവ് ചന്ദ്രശേഖറിനെതിരെ ടി.പി സെൻകുമാർ

ഇത്രയും ക്രൂരമായ ഒരു കാര്യം ഇവിടുത്തെ ഹിന്ദു സമൂഹത്തോട് ചെയ്യുന്ന ഒരാളെ എങ്ങനെയാണ് കേരളത്തിലെ ബിജെപി പ്രസിഡന്റ് ആയി അവരോധിച്ചിരിക്കുന്നതെന്നും സെന്‍കുമാര്‍ ചോദിക്കുന്നു

MediaOne Logo

Web Desk

  • Published:

    12 April 2026 8:51 PM IST

പറ്റുമെങ്കിൽ ക്രിസ്ത്യൻ വോട്ട് വാങ്ങി ജയിക്കട്ടെ, ഹിന്ദുവിനെ ഇല്ലാതാക്കാൻ നടക്കുന്ന ഒരു വേന്ദ്രനെയും കേരളത്തിൽ വെച്ച് വാഴിക്കരുത്; രാജീവ് ചന്ദ്രശേഖറിനെതിരെ  ടി.പി സെൻകുമാർ
X

തിരുവനന്തപുരം: ക്രിസ്ത്യൻ വിഭാഗത്തെ 'അതി ന്യൂനപക്ഷമായി' പ്രഖ്യാപിക്കണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും രാജീവ് ചന്ദ്രശേഖറിനെതിരെയും രംഗത്തെത്തിയത്.

ഇന്ത്യയിലെ ഔദ്യോഗിക രേഖകളിലുള്ള 2.5ശതമാനം ക്രിസ്ത്യാനികളെക്കാൾ നാലിരട്ടിയോളം പേർ മതം മാറിയിട്ടും രേഖകളിൽ 'ഹിന്ദു'വായി തുടരുന്നുണ്ടെന്ന് സെൻകുമാർ ആരോപിച്ചു. 'രാജീവ് ചന്ദ്രശേഖർ മനസിലാക്കേണ്ടത് അദ്ദേഹത്തിനെ കേരളത്തിലെ ബിജെപി പ്രസിഡന്‍റായി നിയോഗിച്ചിരിക്കുന്നത് കേരളത്തിൽ ബാക്കിയുള്ള ഹിന്ദുക്കളെക്കൂടി ഇല്ലാതെയാക്കാനല്ല എന്നാണ്. ഏത് വേന്ദ്രനായാലും ശരി , ഇവിടുത്തെ ഹിന്ദുക്കളോട് പറയുകയാണ് ഇങ്ങേരുടെ ഈ പോക്കിന് , ഇത് തിരുത്തിയില്ലെങ്കിൽ , അതിന് ഹിന്ദുക്കൾ മറുപടി കൊടുക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. ഹിന്ദുവിനെ ഇല്ലാതെയാക്കാൻ നടക്കുന്ന ഒരു വേന്ദ്രനെയും കേരളത്തിൽ വാഴിക്കരുത്. ഏത് വേന്ദ്രനായാലും ശരി, ഇത് തിരുത്തിയില്ലെങ്കിൽ ഹിന്ദുക്കൾ മറുപടി കൊടുക്കണമെന്നും' സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ക്രൈസ്തവ വിഭാഗങ്ങൾക്ക് സൂക്ഷ്മ ന്യൂനപക്ഷ പദവി നൽകണമെന്ന നിർദേശം ബിജെപിയുടെ കേരളഘടകം മുന്നോട്ട് വെച്ചിരുന്നു.കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുജു സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ച വേളയിലും ക്രിസ്ത്യാനികൾക്ക് അതി ന്യൂനപക്ഷ പദവി നൽകുന്നത് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

ടി.പി സെൻകുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ക്രിസ്ത്യൻസിനെ അതി ന്യുനപക്ഷമായി പ്രഖ്യാപിക്കണമെന്നാണ് "ബഹുമാനപ്പെട്ട " (ഇനിയും ബഹുമാനം വേണോ ആവോ ? )

ശ്രീ രാജീവ് ചന്ദ്രശേഖർ പറയുന്നത്.

എങ്ങനെയാണ് അവർ അതി ന്യുനപക്ഷം ആവുന്നത് ? ഇന്ത്യയിലെ റെക്കോർഡിൽപ്പെട്ട 2.50 ശതമാനം ക്രിസ്ത്യാനികളെക്കാളും നാലിരട്ടിയോളം ക്രിസ്ത്യാനികൾ മതം റെക്കോർഡിൽ മാറാതെ , മതം റെക്കോർഡിൽ ഹിന്ദുവായി തുടരുന്നുണ്ട്.

ഉദാഹരണത്തിന് ഈ വർഷത്തെ യുപിഎസ്സി റിസൾട്ടുകൾ നോക്കിയാൽ മതി. പലരും ഹിന്ദു നാമധാരികളാണ്. ഹിന്ദുവിന്റെ ഹിന്ദുവിന്റെ ക്വോട്ടയിലാണ് മത്സരിക്കുന്നത്. പക്ഷേ അവരെല്ലാം ക്രിസ്ത്യൻ വിഭാഗക്കാരാണ്.

ഇതുപോലെ തമിഴ് നാട്ടിലും ആന്ധ്രയിലും പഞ്ചാബിലും എന്നല്ല ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വളരെയധികം പേർ മതം മാറിയിട്ടുണ്ട് പക്ഷേ എസ് സി / ഓബിസി സംരക്ഷണം കിട്ടുന്നതിന് വേണ്ടി റെക്കോർഡിൽ അവർ കരുതിക്കൂട്ടി മതം മാറാതെ ഹിന്ദുവായി തുടരുന്നു !

അങ്ങനെയുള്ളവർക്ക് "അതി ന്യുനപക്ഷ" മത വിഭാഗത്തിന്റെ എന്ത് സംരക്ഷണമാണ് ആവശ്യം ???

രാജീവ് ചന്ദ്രശേഖർ മനസ്സിലാക്കേണ്ടത് അദ്ദേഹത്തിനെ കേരളത്തിലെ ബിജെപി പ്രസിഡന്റ് ആയി നിയോഗിച്ചിരിക്കുന്നത് കേരളത്തിൽ ബാക്കിയുള്ള ഹിന്ദുക്കളെക്കൂടി ഇല്ലാതെയാക്കാനല്ല എന്നാണ്.

ഏത് വേന്ദ്രനായാലും ശരി , ഞാൻ ഇവിടുത്തെ ഹിന്ദുക്കളോട് പറയുകയാണ് ഇങ്ങേരുടെ ഈ പോക്കിന് , ഇത് തിരുത്തിയില്ലെങ്കിൽ , അതിന് നമ്മൾ ഹിന്ദുക്കൾ മറുപടി കൊടുക്കണം!!!

പറ്റുമെങ്കിൽ അയാൾ ക്രിസ്ത്യൻ വോട്ട് വാങ്ങി ജയിക്കട്ടെ. പക്ഷേ ഇത്തരത്തിൽ ഹിന്ദുവിനെ ഇല്ലാതെയാക്കാൻ നടക്കുന്ന ഒരു വേന്ദ്രനെയും കേരളത്തിൽ വെച്ച് വാഴിക്കരുത്.

ഇവിടുത്തെ ഹിന്ദു സമൂഹത്തിനുവേണ്ടി അഹോരാത്രം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തകൻ എന്ന നിലയിൽ പറയുന്നതാണ്. ഞാൻ ഒരു ബിജെപിക്കാരെനെയും എന്റെ ഒരാവശ്യത്തിനും ഇതുവരെ സമീപിച്ചിട്ടില്ല. അങ്ങനെയുള്ള ഞാൻ പറയുന്നു ഇത് വളരെ തെറ്റായ കാര്യമാണ് ഇയാൾ ചെയ്യുന്നത്. അതുകൊണ്ട് നമ്മൾ ഒരുമിച്ചു മറുപടി കൊടുക്കേണ്ടിയിരിക്കുന്നു. അതിന് തയ്യാറാവുക. എന്ന് മാത്രമേ എനിക്ക് പറയാനുള്ളു. കാരണം ഇത്രയും ക്രൂരമായ ഒരു കാര്യം ഇവിടുത്തെ ഹിന്ദു സമൂഹത്തോട് ചെയ്യുന്ന ഒരാളെ എങ്ങനെയാണ് കേരളത്തിലെ ബിജെപി പ്രസിഡന്റ് ആയി അവരോധിച്ചിരിക്കുന്നത് ??

എങ്ങനെയാണ് കാര്യങ്ങൾ മനസ്സിലാക്കാതെ ഇത്തരം പ്രീണനങ്ങൾ നടത്തുന്നത് ????

TAGS :

Next Story