Quantcast

വാഹനക്കുരുക്കിൽ കുടുങ്ങി താമരശേരി ചുരം

കോഴിക്കോട് അടിവാരം മുതൽ വയനാട് വൈത്തിരി വരെ മണിക്കൂറുകളായി നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-10-22 12:52:09.0

Published:

22 Oct 2023 12:29 PM GMT

Traffic jam, Tamarassery churam, wayanad churam, latest malayalam news, ട്രാഫിക് ജാം, താമരശ്ശേരി ചുരം, വയനാട് ചുരം, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ഇങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതകുരുക്ക്. കോഴിക്കോട് അടിവാരം മുതൽ വയനാട് വൈത്തിരി വരെ മണിക്കൂറുകളായി നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

അതിനിടെ ചുരം എട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസം രൂക്ഷമായി. അവധി ദിവസമായതിനാൻ രാവിലെ മുതൽ ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അതിനിടയിലാണ് ലോറി ബ്രേക്ക് ഡൗൺ ആയത്.


തുടർച്ചയായ അവധി ദിവസങ്ങൾ ആയതിനാൽ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറാൻ തുടങ്ങിയതും കുരുക്ക് രൂക്ഷമാവാൻ കാരണമായി. ചുരത്തിന് താങ്ങാനാവുന്നതിലും അധികം വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.

പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രാവിലെ മുതൽ ഗതാഗത നിയന്ത്രണത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും കുരുക്കഴിക്കാനായിട്ടില്ല.



TAGS :

Next Story