താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
മൾട്ടി ആക്സിൽ വാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടണം

- Published:
4 Jan 2026 10:25 PM IST

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നാളെ (05-01-2026) ഗതാഗത നിയന്ത്രണം. 6, 7, 8 വളവുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം.
മൾട്ടി ആക്സിൽ വാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടണം. രാവിലെ എട്ടിന് മുമ്പും വൈകിട്ട് ആറിന് ശേഷവും യാത്ര ക്രമീകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16
