Quantcast

'കറുത്ത വസ്ത്രം ധരിച്ചതാണോ പ്രശ്നം'; കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് സമീപം ട്രാൻസ്‌ജെൻഡേഴ്‌സിനെ തടഞ്ഞു

പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി

MediaOne Logo

Web Desk

  • Updated:

    2022-06-11 11:08:30.0

Published:

11 Jun 2022 4:23 PM IST

കറുത്ത വസ്ത്രം ധരിച്ചതാണോ പ്രശ്നം; കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് സമീപം ട്രാൻസ്‌ജെൻഡേഴ്‌സിനെ തടഞ്ഞു
X

കൊച്ചി: കലൂർ മെട്രോസ്‌റ്റേഷനിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് കനത്ത സുരക്ഷ. മുഖ്യമന്ത്രിയുടെ പരിപാടിക്ക് സമീപം ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് തടയുകയും ചെയ്തു. തങ്ങളെ തടഞ്ഞ പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ പോയതിനു പിന്നാലെയാണ് രണ്ട് ട്രാൻസ് ജെൻഡേഴ്‌സ് യുവതികൾ പ്രതിഷേധമുയർത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് സമീപം വഴി നടക്കാൻ തങ്ങളെ അനുവദിച്ചില്ലെന്നാണ് ഇവർ പറയുന്നത്. തങ്ങൾ ധരിച്ചിരിക്കുന്ന കറുത്ത വസ്ത്രമാണോ പ്രശ്‌നമെന്ന് ട്രാൻസ് ജെൻഡേഴ്‌സ് യുവതികൾ പൊലീസിനോട് ചോദിച്ചു. അറസ്റ്റു ചെയ്യപ്പെട്ട രണ്ടു പേരിൽ ഒരാൾ ബിജെപിയുടെ ട്രാൻസ് ജെൻഡേഴ്‌സ് കൂട്ടായ്മയുടെയും മറ്റേയാൾ കോൺഗ്രസിന്റെ ട്രാൻസ് ജെൻഡേഴ്‌സ് കൂട്ടായ്മയുടെയും ഭാഗമാണ്.

TAGS :

Next Story