Quantcast

പത്തിന് ശമ്പളം നൽകും; പണിമുടക്കിൽ നിന്ന് പിൻമാറണമെന്ന് ഗതാഗതമന്ത്രി

''വെറും രാഷ്ട്രീയ നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്''

MediaOne Logo

Web Desk

  • Updated:

    2022-05-05 13:02:59.0

Published:

5 May 2022 6:20 PM IST

antony raju, cpm, highcourt
X

തിരുവനന്തപുരം: പണിമുടക്ക് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തിയതി ശമ്പളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. നടത്താനിരിക്കുന്ന പണിമുടക്കിൽ നിന്നും യൂണിയനുകള്‍ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കെഎസ്ആർടിസി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് യൂണിയനുകൾക്ക് അറിയാം. ശമ്പളം നൽകുന്ന കാര്യം യൂണിയനുകൾ അംഗീകരിച്ചതാണ്. എന്നാല്‍ പുറത്തിറങ്ങിയ ബി.എം.എസ് മറിച്ചാണ് പറഞ്ഞത്. വെറും രാഷ്ട്രീയ നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story