Quantcast

കുറ്റിപ്പുറം ദേശീയപാതയില്‍ കണ്ടയ്‌നര്‍ ലോറിക്ക് പിന്നില്‍ അയ്യപ്പഭക്തരുടെ ട്രാവലര്‍ ഇടിച്ച് ഒരു മരണം, നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്ക്

ഇന്ന് പുലർച്ച് അഞ്ച് മണിയോടെയാണ് അപകടം

MediaOne Logo

Web Desk

  • Published:

    8 Dec 2025 11:51 AM IST

കുറ്റിപ്പുറം ദേശീയപാതയില്‍ കണ്ടയ്‌നര്‍ ലോറിക്ക് പിന്നില്‍ അയ്യപ്പഭക്തരുടെ ട്രാവലര്‍ ഇടിച്ച് ഒരു മരണം, നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്ക്
X

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ കണ്ടയ്‌നര്‍ ലോറിക്ക് പിറകില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ട്രാവലര്‍ ഇടിച്ചു ഒരു മരണം. പതിനഞ്ചോളം പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം.

കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലറാണ് നിര്‍ത്തിയിട്ട കണ്ടയ്‌നര്‍ ലോറിക്ക് പിറകില്‍ ഇടിച്ചത്. വാഹനത്തില്‍ 15ഓളം അയ്യപ്പഭക്തരാണുണ്ടായിരുന്നത്. കര്‍ണാടക സ്വദേശി ഉമേഷ്(43)ആണ് മരിച്ചത്.

കുറ്റിപ്പുറം പൊന്നാനി ദേശീയപാതയില്‍ പന്തയപ്പാലത്തിനടുത്ത് പുലര്‍ച്ച അഞ്ച് മണിയോടെയാണ് അപകടം. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിര്‍ത്തിയിട്ട കണ്ടയ്‌നറിന് പിന്നില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറ്റിപ്പുറം, കോട്ടക്കല്‍ ആശുപത്രികളിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

TAGS :

Next Story