തിരുവനന്തപുരത്തും ആലപ്പുഴയിലും റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിനുകൾ വൈകി ഓടുന്നു
തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ ട്രാക്കിൽ മരം വീണു

തിരുവനന്തപുരം: തിരുവനന്തപുരത്തും ആലപ്പുഴയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലാണ് ട്രാക്കിൽ മരം വീണത്. കഴക്കൂട്ടത്തും കടയ്ക്കാവൂരുമാണ് മരം വീണത്. റെയിൽവേ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗം പൂർവസ്ഥിതിയിൽ ആക്കാനുള്ള നടപടികൾ തുടങ്ങി. ട്രെയിനുകൾ റദ്ദാക്കേണ്ടി വരില്ലെന്ന് റെയിൽവേ അറിയിച്ചു.
ആലപ്പുഴ ഏഴുപുന്നയില്‍ റെയില്‍പാളത്തിൽ മരം വീണ് ആലപ്പുഴ-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം അൽപസമയം നിലച്ചു. മരം മുറിച്ച് മാറ്റി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രെയിനുകൾ രണ്ട് മണിക്കൂർ വൈകി ഓടുന്നു.
Next Story
Adjust Story Font
16

