Quantcast

കുട്ടമ്പുഴയിൽ ആദിവാസി ബാലനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇന്ന് ഉച്ചക്ക് കുളിക്കാനായി പുഴയിലെത്തിയ പ്രദേശവാസികളാണ് മഹേഷിന്റെ മൃതദേഹം പുഴക്ക് സമീപം കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത്.

MediaOne Logo

Web Desk

  • Published:

    23 Jan 2022 9:39 AM GMT

കുട്ടമ്പുഴയിൽ ആദിവാസി ബാലനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി
X

കുട്ടമ്പുഴയിൽ ആദിവാസി ബാലനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിണവൂർകുടി ആദിവാസി കോളനിയിലെ മോഹനന്റേയും നാഗമ്മയുടേയും മകൻ മഹേഷ് (15)നെയാണ് കുട്ടമ്പുഴ പാലത്തിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് വീട്ടിൽ നിന്ന് കുട്ടമ്പുഴയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പുറപ്പെട്ട മഹേഷ് തിരിച്ച് വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടമ്പുഴ പോലീസിന് പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും ഏറെനേരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് ഉച്ചക്ക് കുളിക്കാനായി പുഴയിലെത്തിയ പ്രദേശവാസികളാണ് മഹേഷിന്റെ മൃതദേഹം പുഴക്ക് സമീപം കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


TAGS :

Next Story