Quantcast

കൊല്ലം കുളത്തൂപ്പുഴയില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-02-18 14:35:54.0

Published:

18 Feb 2026 7:59 PM IST

കൊല്ലം കുളത്തൂപ്പുഴയില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍
X

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അരിപ്പ ഒരേക്കറില്‍ താമസിക്കുന്ന സജിനെ(30)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് സജിന്‍ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. മൂന്ന് മക്കളുണ്ട്. ഭാര്യയുമായുണ്ടായ തർക്കത്തിന് ശേഷം ഒരേക്കറിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. മൂന്ന് ദിവസമായി ഇയാളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുളത്തൂപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

TAGS :

Next Story