Quantcast

തൃശൂരിൽ അനാശാസ്യ കേന്ദ്രത്തിൽ പണത്തെ ചൊല്ലി തർക്കം; മർദനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഒഡീഷ സ്വദേശി ദൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    21 Jun 2026 11:23 AM IST

Two injured in shooting incident following dispute in Salalah, Oman Police say
X

തൃശൂർ: തൃശൂരിൽ അനാശാസ്യ കേന്ദ്രത്തിൽ പണത്തെ ചൊല്ലി തർക്കം. മർദനത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശി ദൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്. അനാശ്യാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരും ഇടപാടിനെത്തിയവരും ഇതര സംസ്ഥാനക്കാരാണ്. ഒഡീഷ, അസം സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ടംഗ സംഘമാണ് മർദിച്ചത്. ജൂൺ 18 രാത്രി 10ന് തൃശൂർ കോരപ്പത്ത് ലൈനിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം.

കൊല്ലപ്പെട്ട ദൻപത് നായ്ക്കും ഇതര സംസ്ഥാനക്കാരായ രണ്ട് സുഹൃത്തുക്കളും ചേർന്ന് ഈ വീട്ടിലേക്ക് എത്തുകയായിരുന്നു. മൂവരും തൃശ്ശൂർ എംജി റോഡിലെ ഹോട്ടലിലെ ജീവനക്കാരാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷ പണത്തെ ചൊല്ലി തർക്കമുണ്ടായി.

ഇതോടെ ലൈംഗിക ഇടപാട് കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം മൂവരെയും ക്രൂരമായി മർദിച്ചു. ഇടിവള ഉൾപ്പെടെ ഉപയോഗിച്ചാണ് മൂവരെയും മർദിച്ചത്. മർദനത്തിനുശേഷം പ്രതികൾ മൂവരെയും കാറിൽ കയറ്റി കോട്ടപ്പുറത്തെ താമസസ്ഥലത്ത് ഇറക്കിവിട്ടു.

നാണക്കേട് ഭയന്ന് മൂവരും ആദ്യഘട്ടത്തിൽ ചികിത്സ തേടിയില്ല. പിറ്റേ ദിവസമാണ് മൂവരും ആശുപത്രിയിൽ ചികിത്സ തേടിയത്. ദൻപദ് നായിക്ക് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്. സംഭവത്തിൽ അസം- ഒഡീഷ സ്വദേശികളായ ആറുപേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story