Quantcast

'തൃത്താലയുടെ എംഎൽഎ': യുഡിഎഫ് മന്ത്രിപ്പട്ടികയ്ക്ക് പിന്നാലെ വി.ടി ബൽറാം

വി.ടി ബൽറാമിനെ മന്ത്രിയാക്കണമെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നിരുന്നു

MediaOne Logo
തൃത്താലയുടെ എംഎൽഎ: യുഡിഎഫ് മന്ത്രിപ്പട്ടികയ്ക്ക് പിന്നാലെ വി.ടി ബൽറാം
X

പാലക്കാട്: കോൺഗ്രസിന്റെ മന്ത്രിപട്ടിക പുറത്തുവന്നതിന് പിന്നാലെ 'തൃത്താലയുടെ എംഎൽഎ' എന്ന ഫേസ്ബുക്ക് പോസ്റ്റുമായി വി.ടി ബല്‍റാം. സ്വന്തം ഫോട്ടോ വെച്ച് തൃത്താലയുടെ എംഎല്‍എ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. സ്നേഹത്തിന്റെ ഒരു ഇമോജിയും ചേര്‍ത്തിട്ടുണ്ട്.

കോൺഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധത്തിന്റെ സൂചനയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് വിലയിരുത്തല്‍.വി.ടി ബൽറാമിനെ മന്ത്രിയാക്കണമെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നിരുന്നു. അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങളും മറ്റും അദ്ദേഹത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

അതേസമയം യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്.

രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരാകുക. രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്ണൻ കൂടി മന്ത്രിയാകുമെന്നാണ് വിവരം. തിരുവഞ്ചൂർ രാധാകൃഷ്ൺ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.

പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. രണ്ടരവർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമാണിത്. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫ് മന്ത്രിയാകും. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സിഎംപിയിലെ സി.പി. ജോൺ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിലെ അപു ജോസഫിന് നൽകുമെന്നാണ് വിവരം.


TAGS :

Next Story