Quantcast

ഒരു രൂപ നല്‍കാത്തതിന് യാത്രക്കാരന് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം

ബസിലെ കണ്ടക്ടറും ക്ലീനറും ചേര്‍ന്ന് യാത്രക്കാരനായ യുവാവിനെ മര്‍ദിക്കുന്നത് ദൃശ്യങ്ങള്‍ പുറത്ത്

MediaOne Logo

Web Desk

  • Updated:

    2022-05-07 06:20:32.0

Published:

7 May 2022 11:07 AM IST

ഒരു രൂപ നല്‍കാത്തതിന് യാത്രക്കാരന് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം
X

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം. ഒരു രൂപ നല്‍കാത്തതിനാണ് യാത്രക്കാരനെ മര്‍ദിക്കുകയും ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തത്.

ഇന്നലെ ഉച്ചക്ക് അമ്പല മുക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ബസിലെ കണ്ടക്ടറും ക്ലീനറും ചേര്‍ന്ന് യാത്രക്കാരനായ യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതിനിടയില്‍ യാത്രക്കാര്‍ ഒരു രൂപ ല്‍കാമെന്ന് പറഞ്ഞിട്ടും അസഭ്യ വര്‍ഷവും മര്‍ദനവും തുടര്‍ന്നു. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്.

ആര്‍ക്കാണ് മര്‍ദനമേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ബസ് കണ്ടക്ടര്‍ വള്ളക്കടവ് സ്വദേശി സുനില്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങളില്‍ ബസ് ജീവനക്കാരാണ് യാത്രക്കാരനെ മര്‍ദിച്ചതെന്ന് വ്യക്തമായതോടെ മര്‍ദനമേറ്റയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


TAGS :

Next Story