'10 മണിക്ക് വിടുന്ന കല്യാണ ബസിൽ ഏഴ് മണിക്കെ സീറ്റ് പിടിച്ചേ': രാജീവ് ചന്ദ്രശേഖറിന്റെ 'ഇരിപ്പിൽ' എഴുന്നേറ്റ് ട്രോളന്മാർ
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തെ വേദിയില്‍ ഇരുത്തിയതിനെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങൾ ഒരുഭാഗത്ത് തുടരുന്നതിനിടെയാണ് ട്രോളന്മാരും രംഗത്ത് എത്തുന്നത്.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇരുന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. പരിപാടി തുടങ്ങുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പെ വേദിയിലിരുന്ന നടപടിയാണ് ട്രോന്മാരെ 'ഉണർത്തിയത്'.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തെ വേദിയില്‍ ഇരുത്തിയതിനെതിരെയുള്ള രാഷ്ട്രീയ വിമർശനങ്ങൾ ഒരുഭാഗത്ത് തുടരുന്നതിനിടെയാണ് ട്രോളന്മാരും രംഗത്ത് എത്തുന്നത്. രാവിലെ പത്തു മണിയോടെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. അവിടെ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇതിനെ അൽപ്പത്തരം എന്നാണ് വിശേഷിപ്പിച്ചത്.
'ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന കുറിപ്പോടെ മുഹമ്മദ് റിയാസ് എം.വി. ഗോവിന്ദനും കെ.എൻ. ബാലഗോപാലിനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും ഒപ്പമുള്ള ചിത്രവും ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.
അതേസമയം കോണ്‍ഗ്രസ് നേതാവ് വി.ടി ബൽറാമും ട്രോന്മാർക്കൊപ്പം കൂടി. '' എനിക്ക് രാവിലെ എട്ട് മണിക്ക് തന്നെ വരാനുമരിയാം. നാണം കെട്ട് സ്റ്റേജിൽ ഒറ്റക്ക് ഇരിക്കാനുമരിയാം. എനിക്ക് മുതിര...മുതിരാവാക്യം വിലിക്കാനുമറിയാം, വിവരക്കേടുകൾ പരയാനുമറിയാം''- എന്നായിരുന്നു വിടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Adjust Story Font
16

