Quantcast

തൃശൂര്‍ ആറങ്ങോട്ടുകരയില്‍ യുവതിയെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

വോട്ടർപട്ടികയിൽ പേര് ചേർക്കാത്തത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതാണ് മർദനത്തിന് കാരണം

MediaOne Logo

Web Desk

  • Published:

    16 Jan 2026 6:51 PM IST

തൃശൂര്‍ ആറങ്ങോട്ടുകരയില്‍ യുവതിയെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കേസ്
X

തൃശൂര്‍: തൃശൂര്‍ ആറങ്ങോട്ടുകരയില്‍ യുവതിയെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ആറങ്ങോട്ടുകര സ്വദേശി ബഷീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതാണ് മര്‍ദനത്തിന് കാരണം.

ആറങ്ങോട്ടുകര സ്വദേശിയായ ജസീലയാണ് പരാതി നല്‍കിയത്. തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി. ജനുവരി 13ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. സ്ത്രീത്വം അപമാനിച്ചുകൊണ്ട് മോശമായി പെരുമാറിയതിനും മര്‍ദിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറയിച്ചു.

TAGS :

Next Story