Quantcast

തുവ്വൂർ കൊലപാതകം; കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍, വിഷ്ണുവിന്‍റെ സഹോദരങ്ങളും അച്ഛനും കസ്റ്റഡിയിൽ

കാണാതായ സുജിതയുടെ മൃതദേഹമാണ് എന്ന വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-08-22 01:31:34.0

Published:

22 Aug 2023 6:28 AM IST

Tuvvur murder
X

മൃതദേഹം കുഴിച്ചിട്ട സ്ഥലം

മലപ്പുറം: മലപ്പുറം തുവ്വൂർ കൊലപാതകത്തിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിൽ.വിഷ്ണുവിന്‍റെ രണ്ട് സഹോദരങ്ങളും അച്ഛനും കസ്റ്റഡിയിൽ. കാണാതായ സുജിതയുടെ മൃതദേഹമാണ് എന്ന വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.യൂത്ത് കോൺഗ്രസ് പ്രദേശിക നേതാവ് വിഷുണുവിന്‍റെ വീട്ടുവളപ്പിലെ മാലിന്യ കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.

കഴിഞ്ഞ ദിവസമാണ് മൃതദേഹം മാലിന്യക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കുഴിക്ക് മെറ്റല്‍ കൂട്ടിയിട്ടിരുന്നു. കൃഷിഭവനിലെ താല്‍കാലിക ജീവനക്കാരിയായിരുന്ന സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു.

അപ്ഡേറ്റിംഗ്



TAGS :

Next Story