ട്വന്റി-20 എൻഡിഎയിൽ
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമൊത്തുള്ള വാർത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കൊച്ചി: സാബു ജേക്കബിന്റെ ട്വന്റി- 20 എൻഡിഎയിൽ. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമൊത്തുള്ള വാർത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ട്വന്റി- 20 അധ്യക്ഷൻ സാബു ജേക്കബ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു. തുടർന്നായിരുന്നു വാർത്താസമ്മേളനം.
നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ സാബു ജേക്കബ് പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പുതിയ നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 15.3 ശതമാനം വോട്ട് നേടിയെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ട്വന്റി-20 സ്ഥാനാർഥികൾ എവിടെയൊക്കെ മത്സരിക്കുമെന്ന കാര്യം മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
തങ്ങളുടെ ആശയങ്ങളുമായി യോജിക്കുന്ന മുന്നണി എൻഡിഎയാണെന്നും അതിനാലാണ് അതിൽ ചേരാൻ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി.
Adjust Story Font
16

