Quantcast

കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ കൊല്ലുമെന്ന് ഭീഷണി; രണ്ട് പേർ പിടിയിൽ

മുൻപും പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-03-29 01:55:14.0

Published:

29 March 2025 7:23 AM IST

Two arrested for threatening to kill schoolgirl who rejected love proposal in Kollam
X

കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ്‌ എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.

വിദ്യാര്‍ഥിനിയുമായി പരിചയം സ്ഥാപിച്ച പ്രതി ശ്രീജിത്ത് നിരന്തരം പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ ഭീഷണി ഉണ്ടായത്. മുൻപും പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബം നൽകിയ പരാതിയിൽ ശ്രീജിത്തിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു.

കഴിഞ്ഞദിവസം മാതാവിനൊപ്പമെത്തിയ പെണ്‍കുട്ടിക്ക് നേരെ കുളത്തൂപ്പുഴ ടൗണില്‍ വച്ചാണ് അതിക്രമമുണ്ടായത്. ഓട്ടോ ഡ്രൈവറായ മഹേഷിനോപ്പമെത്തിയ ശ്രീജിത്ത് പെൺകുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും പെട്രോളൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും കുപ്പിയില്‍ നിറച്ച് സൂക്ഷിച്ചിരുന്ന പെട്രോള്‍ കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


TAGS :

Next Story