Quantcast

ആലപ്പുഴ ദേശീയപാതയിൽ ബൈക്കപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല സ്വദേശിനി അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    1 May 2026 7:20 AM IST

ആലപ്പുഴ ദേശീയപാതയിൽ  ബൈക്കപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
X

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ബൈക്കപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല സ്വദേശിനി അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു 11.50 നായിരുന്നു അപകടം.

സര്‍വീസ് റോഡിലേക്ക് തിരിയുന്ന സമയത്ത് ലോറി ബൈക്കിലിടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. അച്ചു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ അഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


TAGS :

Next Story