Quantcast

തൃശൂരില്‍ മദ്യമാണെന്ന് കരുതി രാസലായനി കഴിച്ച രണ്ടു പേര്‍ മരിച്ചു

ഒരാൾ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ വെച്ചും ഒരാൾ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചുമാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-11-30 06:50:43.0

Published:

30 Nov 2021 3:20 AM GMT

തൃശൂരില്‍ മദ്യമാണെന്ന് കരുതി രാസലായനി കഴിച്ച രണ്ടു പേര്‍ മരിച്ചു
X

തൃശൂർ ഇരിങ്ങാലക്കുടയിൽ മദ്യം ആണെന്ന് കരുതി രാസലായനി കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇരുവരും കഴിച്ചത് വ്യാജ മദ്യമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് എസ്.പി പൂങ്കുഴലി പറഞ്ഞു.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവർ ചിക്കൻ സ്റ്റാളിൽ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഇരുവരും കുഴഞ്ഞു വീണു. വായിൽ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാസ ലായനി കുടിച്ചാവാം മരണമെന്ന് എക്സ്സൈസും പൊലീസും പറഞ്ഞു. വ്യാജ മദ്യമാണെന്ന് കണ്ടെത്താനായിട്ടില്ല.

ഇവർ കുടിച്ചുവെന്ന് കരുതുന്ന ലായനി ഫോറൻസിക് പരിശോധനക്ക് അയച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വ്യാജ മദ്യത്തിന്‍റെ ഉറവിടം വേഗത്തിൽ കണ്ടെത്തണമെന്നും ഇല്ലെങ്കിൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകുമെന്നും കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു.


TAGS :

Next Story