കൊല്ലം മരുതിമലയിൽ നിന്ന് രണ്ടുപെൺകുട്ടികൾ താഴേക്ക് വീണു; ഒരാൾ മരിച്ചു
ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

representative image
കൊല്ലം: കൊല്ലം മുട്ടറ മരുതിമലയിൽ താഴ്ചയിലേക്ക് വീണ് വിദ്യാർഥി മരിച്ചു. അടൂർ സ്വദേശി മീനുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശിവർണയെ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ പെരിങ്ങനാട് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും.
വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നനു സംഭവം. അപകടകരമായ സ്ഥലത്തേക്ക് പെൺകുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് വീണുകിടക്കുന്ന പെൺകുട്ടികളെയാണ് കാണുന്നത്. പെൺകുട്ടികൾ താഴേക്ക് ചാടിയതാണോ എന്ന് സംശയമുള്ളതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടരുന്നു.
Next Story
Adjust Story Font
16

