നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു

വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2022-05-28 02:00:19.0

Published:

28 May 2022 2:00 AM GMT

നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു
X

വയനാട്: നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ദുർഗാപ്രസാദ്, പശ്ചിമബംഗാൾ സ്വദേശിയായ തുളസീറാം എന്നിവരാണ് മരിച്ചത്. വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമായിരുന്നു വാഹനാപകടം. കാറിടിച്ച് പുഴയില്‍ വീണ തുളസീറാമിനെ ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. ദുർഗാപ്രസാദ് വയനാട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. തോണിച്ചാല്‍ സ്വദേശികളായി ടോബിന്‍,അമല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ടോബിനെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കാർ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. പൊലീസ് അന്വേഷണം ആരംഭിച്ചു

TAGS :

Next Story