Quantcast

യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണുവിനാണു മർദനമേറ്റത്. പൈസ ആവശ്യപ്പെട്ട് മർദിച്ച് അവശനാക്കിയ അക്രമികൾ ഒടുവിൽ ബീഫ് ഫ്രൈ തട്ടിപ്പറിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Sept 2022 2:43 PM IST

യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ
X

ആലപ്പുഴ: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു, പിലാപ്പുഴ വലിയതെക്കതിൽ ആദർശ് എന്നിവരാണ് അറസ്റ്റിലായത്. കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണുവിനാണു മർദനമേറ്റത്.

സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിപ്പാടുള്ള തട്ടുകടയിൽനിന്ന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വിഷ്ണുവിനെ തടഞ്ഞുനിർത്തി പൈസ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും പിന്നിട് മർദിക്കുകയും ചെയ്തു. പൈസ കിട്ടാതിരുന്ന ദേഷ്യത്തിൽ മർദനത്തിൽ അവശനായ വിഷ്ണുവിന്റെ പക്കൽനിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികൾ കടന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാറിന്റെ മേൽനോട്ടത്തിലെ പ്രത്യേക സംഘമാണു പിടികൂടിയത്.

TAGS :

Next Story