Quantcast

ആലപ്പുഴയിൽ മാരകായുധങ്ങളുമായി രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2022-04-25 01:16:11.0

Published:

25 April 2022 6:24 AM IST

ആലപ്പുഴയിൽ മാരകായുധങ്ങളുമായി രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
X

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി രണ്ട് ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.എസ്ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്.

സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിക്കുകയും ഇവരിൽ നിന്ന് രണ്ട് വാളുകൾ പിടിച്ചെടുക്കുകയും ചെയ്തു . ഇരുവരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story