ആലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി

കണ്ടമംഗലം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ ശ്രീഹരി, വൈശാഖ് എന്നിവരെയാണ് കാണാതായത്

MediaOne Logo

Web Desk

  • Updated:

    2022-08-11 14:53:59.0

Published:

11 Aug 2022 2:53 PM GMT

ആലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി
X

ആലപ്പുഴ: അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. കണ്ടമംഗലം ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർഥികളായ ശ്രീഹരി, വൈശാഖ് എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെയുണ്ടായിരുന്ന നാല് വിദ്യാർഥികൾ രക്ഷപ്പെട്ടു.

ഇന്ന് വൈകീട്ട് അഞ്ചോടെയാണ് ആറ് കുട്ടികള്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ആറും പേരും തിരയില്‍പെടുകയും രണ്ട് പേരെ കാണാതാവുകയുമായിരുന്നു. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസുമുള്‍പ്പെടെ കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അതേസമയം, തൃശൂര്‍ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്‍റോ എന്നിവരാണ് മരിച്ചത്. 22 വയസാണ് ഇരുവര്‍ക്കും. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

മൂന്ന് പേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് രണ്ട് പേര്‍ കുളിക്കാനായി വെള്ളച്ചാട്ടത്തിലിറങ്ങിയത്. ഒഴുക്കില്‍പ്പെട്ട് പാറയിടുക്കിലെത്തിയ ഇവര്‍ക്ക് നീന്തിക്കയറാനായില്ല. തുടര്‍ന്ന് നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും കരക്കെത്തിച്ചത്.

TAGS :

Next Story