Quantcast

ചേർത്തലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ടോറസ് ലോറിയിലേക്ക് യുവാക്കള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    3 March 2026 10:47 AM IST

ചേർത്തലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
X

ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം സ്വദേശി നന്ദഗോപാൽ (22), വയലാര്‍ സ്വദേശി ആരവ് കൃഷ്ണ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്.

ടോറസ് ലോറിയിലേക്ക് യുവാക്കള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.


TAGS :

Next Story