കെപിസിസി പ്രസിഡന്റിന്റെ വാർഡിൽ യുഡിഎഫിന് ചരിത്ര വിജയം
കോൺഗ്രസ് സ്ഥാനാർഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്

കണ്ണൂർ: കെപിസിസി പ്രസിഡന്റിന്റെ വാർഡ് ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് വിജയം. പായം പഞ്ചായത്തിലെ താന്തോട് വാർഡിലാണ് കോൺഗ്രസ് വിജയം സ്വന്തമാക്കിയത്. കോൺഗ്രസ് സ്ഥാനാർഥി ഹരിത എം.പി 425 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി കെ.സന്ധ്യയെ തോൽപിച്ചത്.
അധ്യാപികയായ ഹരിത ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ഒറ്റത്തവണ മാത്രമാണ് യുഡിഎഫ് ഭരിച്ചത്. 2020ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 18വാർഡിൽ എൽഡിഎഫ് 16 സീറ്റിലും യുഡിഎഫ് രണ്ട് വാർഡിലുമാണ് ജയിച്ചത്. കണ്ണൂർ ജില്ലയിൽ യുഡിഎഫിന് വൻ മുന്നേറ്റമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിലാകെ യുഡിഎഫ് തരംഗം. നാല് കോർപറേഷനുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ യുഡിഎഫ് ഭരണമുറപ്പിച്ചു. 'യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. തിരുവനന്തപുരം കോർപറേഷൻറെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സർക്കാരിൻറെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി.ജനങ്ങൾ അത് കണ്ടു' സണ്ണി ജോസഫ് പറഞ്ഞു.
Adjust Story Font
16

