രാഹുലിനെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനം
കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കം ഇല്ലെന്നാണ് യുഡിഎഫ് നിലപാട്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് എതിർക്കാൻ യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ് വഴക്കം ഇല്ലെന്നാണ് യുഡിഎഫ് നിലപാട്.
എത്തിക്സ് കമ്മിറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. റോജി എം. ജോണും യു.എ ലത്തിഫും എത്തിക്സ് കമ്മറ്റിയിൽ അയോഗ്യത നീക്കത്തെ എതിർക്കും.
നിലവിൽ ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എംഎൽഎ സ്ഥാനത്ത് തുടരുകയാണ്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. അനാവശ്യ കീഴ്വഴക്കം പാടില്ല. മുകേഷിനെതിരെ എന്ത് ചെയ്തുവെന്നും സതീശൻ ചോദിച്ചു.
Next Story
Adjust Story Font
16

