Quantcast

നവകേരള സദസ്സ്: ഒരു ലക്ഷം രൂപ അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ മണ്ഡലത്തിലാണ് യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ.

MediaOne Logo

Web Desk

  • Published:

    22 Nov 2023 9:32 AM GMT

paravur municipal corporation
X

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ മണ്ഡലത്തിലുള്ള യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ നവകേരള സദസ്സിന് ഫണ്ട് അനുവദിച്ചു. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ഒരു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചത്.

നവകേരള സദസിനെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് സംഘടനത്തിനായി പറവൂർ നഗരഭയും ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഐക്യകണ്ഠ്യേനയാണ് തീരുമാനം. ഒരാൾ പോലും എതിർപ്പുമായി രംഗത്തെത്തിയില്ല എന്നതാണ് ശ്രദ്ധേയം. എന്നാൽ, വിവരം പുറത്തുവന്നതിന് ശേഷം ഒരു കാരണവശാലും തുക കൈമാറാൻ പാടില്ലെന്ന് ഡിസിസി നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ കൗൺസിൽ യോഗത്തിൽ ഐക്യകണ്ഠ്യേന എടുത്ത തീരുമാനം പിൻവലിക്കാൻ കഴിയില്ല എന്നാണ് നഗരസഭയുടെ വിശദീകരണം.

TAGS :

Next Story