Quantcast

യുഡിഎഫ് തൂത്തുവാരും, ഇന്ന് ആറ് മണി കഴിയുമ്പോൾ പിണറായി സർക്കാർ അസ്തമിക്കും: എ.കെ ആന്റണി

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്നും ആന്റണി

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-09 06:55:18.0

Published:

9 April 2026 11:29 AM IST

യുഡിഎഫ് തൂത്തുവാരും, ഇന്ന് ആറ് മണി  കഴിയുമ്പോൾ പിണറായി സർക്കാർ  അസ്തമിക്കും: എ.കെ ആന്റണി
X

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഭരണം ഇന്ന് ആറ് ണിയോടെ അവസാനിക്കുമെന്നും ആന്റണി പറഞ്ഞു.

പത്ത് വർഷത്തെ ജനദ്രോഹ നടപടികൾക്ക് കേരളത്തിലെ വോട്ടർമാർ കടുത്ത ശിക്ഷ നൽകാൻ പോവുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോൾ തന്നെ ദൃശ്യമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേക്കും വലിയൊരു ജനരോഷമായി മാറി. 2001ലെ ആന്റണി സർക്കാരിന്റെ വിജയത്തേക്കാൾ വലിയ വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഗണ്യമായ ഒരു വിഭാഗം ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. കേരളത്തിൽ ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കിൽ 'തുടർഭരണം' ഉണ്ടാകാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന സി‌പി‌എം അനുഭാവികൾ പോലും ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കും. കേരളത്തിന്റെ മണ്ണിൽ ബിജെപിക്ക് വേരോട്ടം കിട്ടാൻ പ്രയാസമാണെന്നും അവർക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Watch Video


TAGS :

Next Story