കാലിക്കറ്റ് സര്‍വകലാശാലയില്‍ UDSF സഖ്യം പൊളിയുന്നു; എംഎസ്എഫും കെഎസ്‌യുവും ഒറ്റക്ക് മത്സരിക്കും
ഇത്തവണ ചെയര്‍മാന്‍ സ്ഥാനാര്‍ഥിത്വം തങ്ങള്‍ക്ക് വേണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎസ്എഫ് സഖ്യം പൊളിയുന്നു. എംഎസ്എഫും കെഎസ്‌യുവും ഒറ്റക്ക് മത്സരിക്കും. മുഴുവന്‍ പോസ്റ്റിലും ഇരു പാര്‍ട്ടികളും നോമിനേഷന്‍ നല്‍കി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള തീയതി അവസാനിച്ചിട്ടും ഇരു സംഘടനകളും സ്ഥാനാര്‍ഥികളെ പിന്‍വലിച്ചില്ല.
കാലങ്ങളായി കെഎസ്‌യുവിന് ലഭിക്കുന്ന ചെയര്‍മാന്‍ സ്ഥാനാര്‍ഥിത്വം ഇത്തവണ തങ്ങള്‍ക്ക് വേണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഈ മാസം 22 നാണ് കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്.
Next Story
Adjust Story Font
16

