ഞാനൊരു തങ്ങളെയും ആക്ഷേപിച്ചിട്ടില്ല, എന്നെ ആരും ശാസിച്ചിട്ടില്ലെന്നും ഉമർ ഫൈസി മുക്കം
ഷാഫി ചാലിയത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനില്ലെന്നും ഉമർ ഫൈസി വ്യക്തമാക്കി

- Published:
26 Jan 2026 12:32 PM IST

കോഴിക്കോട്: തന്നെ ആരും ശാസിച്ചിട്ടില്ലെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. താൻ ഒരു തങ്ങളെയും അധിക്ഷേപിച്ചിട്ടില്ല. പൈതൃകം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. അത് നന്നായി എന്ന് ലീഗുകാർ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. ബാഫഖി തങ്ങളെയും പാണക്കാട് കുടുംബത്തെയും ആക്ഷേപിച്ചുവെന്ന പ്രചാരണം ശരിയല്ല. ബാഫഖി തങ്ങൾ ഇന്ത്യ കണ്ട ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ്. തന്റെ പ്രസംഗം പൂർണമായി കേട്ടാൽ എന്താണ് പറഞ്ഞതെന്ന് വ്യക്തമാവുമെന്നും ഉമർ ഫൈസി വ്യക്തമാക്കി.
സാദിഖലി തങ്ങളെ വിമർശിച്ച ഉമർ ഫൈസിയെ സമസ്ത ശാസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉമർ ഫൈസിയുടെ പരാമർശങ്ങൾ സമസ്തയുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും പാണക്കാട് കുടുംബത്തെ വിമർശിക്കുന്ന പരാമർശങ്ങൾക്ക് ഉമർ ഫൈസി തന്നെ പരിഹാരം കാണണമെന്നുമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവർ ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
Adjust Story Font
16
