'മലപ്പുറത്ത് ജയിച്ചവരുടെ പേര് നോക്കിയാൽ കാണുന്നത് തന്നെയാണ് തോറ്റ എൽഡിഎഫ് സ്ഥാനാർഥികളുടെ പേര് നോക്കിയാലും കാണുന്നത്'; സജി ചെറിയാന് മറുപടിയുമായി ഉമേഷ് വള്ളിക്കുന്ന്
മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് മനസിലാക്കാം എന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്

- Published:
19 Jan 2026 1:07 PM IST

കോഴിക്കോട്: മന്ത്രി സജി ചെറിയാന്റെ വർഗീയ പ്രസ്താവനയിൽ പ്രതികരണവുമായി ഉമേഷ് വള്ളിക്കുന്ന്. നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ചവരുടെ പേരുകൾ നോക്കിയാൽ കാണുന്നത് തന്നെയാണ് തോറ്റ എൽഡിഎഫ് സ്ഥാനാർഥികളുടെ പേരുകൾ നോക്കിയാലും കാണുന്നത്. ബിജെപി സ്ഥാനാർഥികളുടെ പേരുകൾ മാത്രമാണ് വ്യത്യാസമുള്ളത്. അവരെ ജയിപ്പിക്കണം എന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത് എന്ന് ഉമേഷ് ചോദിച്ചു.
മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് മനസിലാക്കാം എന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഭൂരിപക്ഷ വർഗീയതയും ലീഗിന് സ്വാധീനമുള്ളിടത്ത് ന്യൂനപക്ഷ വർഗീയതയുമാണ് വിജയിക്കുന്നത്. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
Next Story
Adjust Story Font
16
