Quantcast

ലക്ഷദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണം; മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും സ്റ്റോപ് മെമ്മോ

മുൻകൂട്ടി അനുമതി വാങ്ങിച്ച വീട് നിർമാണങ്ങൾക്കടക്കം സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-04-14 07:48:21.0

Published:

14 April 2026 11:21 AM IST

Protests heat up in Lakshadweep over land acquisition
X

കൊച്ചി: ലക്ഷദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണം. മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും സ്റ്റോപ് മെമ്മോ നൽകി. മുൻകൂട്ടി അനുമതി വാങ്ങിച്ച് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടുകൾക്കടക്കമാണ് സ്റ്റോപ് മെമ്മോ. ടൗൺ പ്ലാനിങ്ങിന്റെ പേരിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്രഖ്യാപിത നിർമാണ നിയന്ത്രണം.

വീടുപണി പൂർത്തീകരണത്തോട് അടുത്തിരിക്കുന്നവർക്ക് ഉൾപ്പെടെയാണ് സ്റ്റോപ് മെമ്മോ നൽകിയത്. നിർമാണം തുടർന്നാൽ നിർമാണ സാമഗ്രികൾ പിടിച്ചെടുക്കും.വൻകരയിൽ നിന്ന് ഇരട്ടിയിലേറെ പണം നൽകിയാണ് സിമന്റ് അടക്കം നിർമാണ സാമഗ്രികൾ ലക്ഷദ്വീപിൽ എത്തിക്കുന്നത്.

അതേസമയം സർക്കാർ നടത്തിവന്ന വൻകിട നിർമാണപ്രവൃത്തികൾ അതേപടി തുടരുകയാണ്. ആശുപത്രികളും വിനോദസഞ്ചാര സൗകര്യങ്ങളും ഉൾപ്പെടെയാണിത്. സ്റ്റോപ് മെമ്മോ ലഭിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ദ്വീപിൽ ഉയരുന്നത്. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് എൻസിപി(എസ്പി) പ്രവർത്തകർ തള്ളിക്കയറി. മാർച്ച് നടത്തിയ പ്രവർത്തരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ദ്വീപ് സ്വദേശികൾ കൃഷിക്കും മറ്റുമായി ആശ്രയിച്ചിരുന്ന പണ്ടാര ഭൂമി പിടിച്ചെടുത്ത് ഭരണകൂടം വൻകിട കമ്പനികൾക്ക് നൽകിയിരുന്നു.

TAGS :

Next Story