Quantcast

രാഹുലിനെതിരായ കേസുകളിൽ ഏകീകൃത അന്വേഷണം; ജി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല

തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യ കേസിന്‍റെ അന്വേഷണം

MediaOne Logo

Web Desk

  • Updated:

    2025-12-12 07:56:37.0

Published:

12 Dec 2025 9:00 AM IST

രാഹുലിനെതിരായ കേസുകളിൽ ഏകീകൃത അന്വേഷണം; ജി. പൂങ്കുഴലിക്ക് അന്വേഷണച്ചുമതല
X

  Photo| MediaOne

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസുകളിൽ ഏകീകൃത അന്വേഷണം. രണ്ട് കേസുകളും എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. രാഹുലിനെ കസ്റ്റഡിയിൽ എടുക്കാത്തതിൽ ആദ്യത്തെ അന്വേഷണ സംഘത്തിന് നേരെ വിമർശനം ഉയർന്നിരുന്നു.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ തെളിവ് തേടുകയാണ് എസ്ഐടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിനെ നേതൃത്വത്തിൽ ആയിരുന്നു.

ഇതിൽ അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. പൂങ്കുഴലിക്ക് ഇതിന്‍റെ അന്വേഷണം കൈമാറിയിരുന്നു. 23 വയസുകാരിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ടീമിന് ആദ്യ കേസും കൈമാറി. ഏകീകൃത അന്വേഷണം കൂടുതൽ ഗുണകരമാകുമെന്നാണ് കേസ് കൈമാറിയയെകുറിച്ച് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.

എന്നാൽ ആദ്യത്തെ ടീം കേസ് അന്വേഷണം തുടരുന്നതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയി രണ്ടാഴ്ച കഴിഞ്ഞിട്ടും രാഹുലിനെ കണ്ടെത്താൻ പോലും അന്വേഷണ സംഘത്തിന് ആയിരുന്നില്ല. ഇത് പൊലീസിനെതിരെ വലിയ വിമർശനത്തിനും ഇടയാക്കിയിരുന്നു.

ആദ്യ കേസിൽ രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ജില്ലാ കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ തിരിച്ചെത്തുകയും ചെയ്തു. മുൻകൂർ ജാമ്യം റദ്ദാക്കിയാൽ രാഹുൽ ഒളിവിൽ പോകാനുള്ള സാധ്യത കണക്കിൽ എടുത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. രാഹുലിന്‍റെ മുൻകൂർ ജാമ്യം തടഞ്ഞാൽ വൈകാതെ അറസ്റ്റിലേക്ക് കടക്കും.

രാഹുൽ എട്ട് ഇടങ്ങളിലായാണ് ഒളിവിൽ കഴിഞ്ഞത്. ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഫാം ഹൗസുകളിലും വില്ലകളിലും റിസോർട്ടുകളിലും ആയിരുന്നു രാഹുലിന്റെ ഒളിവ് ജീവിതം. പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളുടെ സഹായകവും രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story