റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ചാനലിന്റെ ലൈസൻസ് ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്റെ ഹരജിയിലാണ് നടപടി

കൊച്ചി: റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍. ചാനലിന്റെ ലൈസൻസ് ചോദ്യം ചെയ്തുള്ള സാബു എം ജേക്കബിന്റെ ഹരജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
ചാനലിന്റെ ലൈസൻസ് ഉടമകൾകുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചു. ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസൻസ് കൈമാറിയത് എന്നായിരുന്നു ഹരജിയിലെ പ്രധാന വാദം.
നിലവിലെ ഡയറക്ടർമാർ എന്നു പറയുന്നവർക്ക് നിയമപരമായി ചാനൽ നടത്താൻ അവകാശമില്ലെന്നായിരുന്നു സാബു എം ജേക്കബിന്റെ ഹരജി. ഹരജിയില്‍ ലൈസൻസ് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. രണ്ടു മാസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം.
വിശദീകരണം പരിശോധിച്ച ശേഷം നിയമാനുസൃത നടപടി സ്വീകരിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
Adjust Story Font
16

