ബിജെപി നേതാക്കളുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധം; മറുപടി പറയാനാകാതെ സംസ്ഥാന നേതൃത്വം
കർണാടക മുൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി

തിരുവനന്തപുരം: ബിജെപി നേതാക്കളുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധത്തിൽ മറുപടി പറയാനാകാതെ ബിജെപി സംസ്ഥാന നേതൃത്വം. കർണാടക മുൻ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ ബിജെപി കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെടുന്നതിനിടയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎം-കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്ന ഘട്ടങ്ങളിലെല്ലാം വലിയ ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചത്. സിപിഎമ്മും കോൺഗ്രസും ചേർന്നുള്ള ഒത്തുകളിയാണ് ശബരിമലയിലെന്നും അവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾക്കൊപ്പമുളള പോറ്റിയുടെ ചിത്രങ്ങൾ പുറത്തുവന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വലിയ വിമർശനം ഉന്നയിച്ച് കോടതി ഹരജി തള്ളി. ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും ബിജെപി. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബിജെപി നേതാക്കളുടെ ചിത്രം പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി. ഈ ചിത്രമെടുക്കുന്ന സന്ദർഭത്തിൽ സദാനന്ദ ഗൗഡ കേന്ദ്ര മന്ത്രി കൂടി ആയിരുന്നു.
Adjust Story Font
16

