Quantcast

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന് വില കൂട്ടിയതിനെതിരെ സുപ്രിംകോടതിയിൽ ഹരജി

വില വർധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം.

MediaOne Logo

abs

  • Updated:

    2023-10-07 10:29:11.0

Published:

7 Oct 2023 3:58 PM IST

unniyappam
X

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന്റെ വില കൂട്ടിയതിനെതിരേ സുപ്രിം കോടതിയിൽ ഹരജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയിൽ നിന്ന് 40 രൂപയായി ഉയർത്താനുള്ള തീരുമാനത്തിനെതിരെയാണ് ഹരജി. വില വർധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം.

എറണാകുളം സ്വദേശി പി.ആർ രാജീവാണ് സുപ്രീംകോടതിയെ സമീപിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓംബുഡ്‌സ്മാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന് വില വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ ഉണ്ടായ വർധനയാണ് വില വർധിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഗണപതി ക്ഷേത്രത്തിലെ പ്രശസ്തമായ വഴിപാടാണ്

.



TAGS :

Next Story