സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി വി.ജോയ് തുടരാൻ ധാരണ
നാളെ നടക്കുന്ന ജില്ല കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം വി.ജോയിയുടെ പേര് നിർദേശിക്കും

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയായി വി.ജോയ് എംഎൽഎ തുടരാൻ ധാരണ. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ധാരണയായത്. നാളെ നടക്കുന്ന ജില്ല കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം വി.ജോയിയുടെ പേര് നിർദേശിക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിൽ സ്ഥാനാർഥിയായതിന് പിന്നാലെയാണ് വി.ജോയ് സിപിഎം ജില്ല സെക്രട്ടറി സ്ഥാനം താൽക്കാലികമായി ഒഴിഞ്ഞത്. ഡിവൈഎഫ്‌ഐ ദേശിയ പ്രസിഡന്റും എംപിയുമായ എ.എ റഹീമിനാണ് താൽക്കാലിക ചുമതല നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് മുഴുവൻ സമയ സെക്രട്ടറിയെ കണ്ടെത്താനുള്ള ആലോചന നേതൃത്വം ആരംഭിച്ചത്.
എംഎൽഎയായ വി.ജോയ് ജില്ല സെക്രട്ടറിയെ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചിരുന്നു. പാർട്ടി സെക്രട്ടറിയായി പുതിയ ഒരാൾ വരട്ടെ എന്നായിരുന്നു നിലപാട്. പല മുതിർന്ന നേതാക്കളുടേയും പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ. വി.ജോയി തന്നെ സിപിഎം ജില്ല സെക്രട്ടറിയായി വരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
Adjust Story Font
16

