Quantcast

ഫണ്ട് വിവാദം;  സിപിഎമ്മിന്‍റെ നെഞ്ചിടിപ്പ് കൂട്ടി വി.കുഞ്ഞികൃഷ്ണന്‍റെ പുതിയ നീക്കം

നേതൃത്വത്തെ അണികൾ തിരുത്തുമെന്ന പുസ്തകത്തിൽ സിപി എമ്മിനെ പിടിച്ചുലക്കാൻ പോന്ന കൂടുതൽ കാര്യങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് കുഞ്ഞികൃഷ്ണൻ നൽകുന്നത്

MediaOne Logo

Web Desk

  • Updated:

    2026-02-03 02:17:05.0

Published:

3 Feb 2026 6:41 AM IST

ഫണ്ട് വിവാദം;  സിപിഎമ്മിന്‍റെ  നെഞ്ചിടിപ്പ് കൂട്ടി വി.കുഞ്ഞികൃഷ്ണന്‍റെ പുതിയ നീക്കം
X

കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ സിപിഎമ്മിന്‍റെ നെഞ്ചിടിപ്പ് കൂട്ടി വി.കുഞ്ഞികൃഷ്ണന്‍റെ പുതിയ നീക്കം. പുസ്തകം പ്രകാശനം ചെയ്യും മുൻപ് ഫണ്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാനാണ് മുൻ ജില്ലാ കമ്മറ്റി അംഗം നേതൃത്വത്തെ വെല്ലുവിളിച്ചത്. മാത്രമല്ല പുസ്തകത്തിൽ സിപിഎമ്മിനെ കുഴക്കുന്ന കൂടുതൽ കാര്യങ്ങൾ ഉണ്ടാകുമെന്ന സൂചനയും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്.

നേതൃത്വത്തെ അണികൾ തിരുത്തുമെന്ന പുസ്തകത്തിൽ സിപി എമ്മിനെ പിടിച്ചുലക്കാൻ പോന്ന കൂടുതൽ കാര്യങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് കുഞ്ഞികൃഷ്ണൻ നൽകുന്നത്. രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പുസ്തകത്തിലെ കണക്ക് കണ്ട ശേഷം വിശദാംശങ്ങൾ പുറത്തുവിടാമെന്ന നേതൃത്വത്തിൻ്റെ നിലപാടിനെ കുഞ്ഞികൃഷ്ണൻ തള്ളി. പാർട്ടിയുടെ കൈയിലെ ഒറിജിനൽ കണക്ക് ആദ്യം പുറത്തുവിടുന്നതാകും ശരി എന്ന നിലപാട് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കുന്നുണ്ട്.

പുസ്തകം ഇറങ്ങിയ ശേഷം അതിനെ തള്ളുന്ന കണക്ക് അവതരിപ്പിക്കാൻ പാർട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് പറയാതെ പറയുകയാണ് കുഞ്ഞികൃഷ്ണൻ. പുസ്തക പ്രകാശന ചടങ്ങ് ശക്തി പ്രകടനമായി മാറുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. അത് കൂടി കണ്ടാണ് കുഞ്ഞികൃഷ്ണൻ ചടങ്ങിന് പൊലീസ് സംരക്ഷണം തേടിയത്. മാത്രമല്ല പുസ്തക പ്രകാശനം മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളെയും തള്ളിക്കളയുന്നതിലൂടെ പോരാട്ടം തന്നെയാണ് നിലപാടെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുകയും ചെയ്യുന്നു. നേതൃത്വത്തെ തിരുത്താൻ അണികളെ ഇറക്കാൻ കുഞ്ഞികൃഷ്ണൻ തുനിയുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള അടവുകൾ പതിനെട്ടും പറയറ്റാൻ തന്നെയാകും സിപിഎമ്മിൻ്റെ നീക്കം.



TAGS :

Next Story