Quantcast

ഇവിടെ തമ്മിൽ മത്സരിക്കുന്നവർ ഡൽഹിയിൽ ഒന്നിച്ച് അത്താഴ വിരുന്നിൽ പങ്കെടുക്കുന്നു; വി മുരളീധരൻ

കേന്ദ്രം കേരളത്തിന് നൽകിയ തുക ചെലവഴിക്കുന്നില്ലെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-09-02 07:40:44.0

Published:

2 Sept 2023 1:00 PM IST

ഇവിടെ തമ്മിൽ മത്സരിക്കുന്നവർ ഡൽഹിയിൽ ഒന്നിച്ച് അത്താഴ വിരുന്നിൽ പങ്കെടുക്കുന്നു; വി മുരളീധരൻ
X

കോട്ടയം: പുതുപ്പള്ളിയില്‍ നടക്കുന്നത് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയിലെ സൗഹൃദ മത്സരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വേണ്ടി പ്രചാരണത്തിനു പങ്കെടുക്കാൻ എത്തിയതായിരുന്നു വി. മുരളീധരന്‍.

കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്ന ജനദ്രോഹനയങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും എല്ലാ പ്രശ്നങ്ങളും കേന്ദ്രത്തിന്റെ തലയിൽ പഴിചാരി രക്ഷപെടാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തിന് നൽകിയ തുക ചെലവഴിക്കുന്നില്ല. അഞ്ചു വർഷമായി ഓഡിറ്റ് ചെയ്ത കണക്ക് നൽകാൻ പറയുന്നു. ഇതുവരെ തന്നിട്ടില്ലെന്നും വി. മുരളീധരന്‍ കൂട്ടിച്ചേർത്തു.

TAGS :

Next Story