Quantcast

'11 വോട്ട് കള്ളവോ‌ട്ടാണെന്നിരിക്കട്ടെ, സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകുമോ ?; വി.മുരളീധരന്‍

എസ്.ജയകുമാറിന്റെ പേര് തൃശ്ശൂരിൽ വന്നതിന് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണെന്നും മുരളീധരന്‍

MediaOne Logo

Web Desk

  • Published:

    12 Aug 2025 10:49 AM IST

11 വോട്ട് കള്ളവോ‌ട്ടാണെന്നിരിക്കട്ടെ, സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകുമോ ?; വി.മുരളീധരന്‍
X

തിരുവനന്തപുരം: തൃശ്ശൂരിൽ വ്യാജ വോട്ട് ചേർത്തതിൽ സുരേഷ് ഗോപിയുടെ ഡ്രൈവറെ പഴിചാരി ബിജെപി നേതാവ് വി.മുരളീധരൻ. 'ഡ്രൈവർ എസ് ജയകുമാറിന്റെ പേര് തൃശ്ശൂരിൽ വന്നതിന് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്. എന്തുകൊണ്ട് വിഷയത്തിൽ കരട് വോട്ടർ പട്ടിക വന്നപ്പോൾ പരാതി കൊടുത്തില്ല.വോട്ടര്‍ പട്ടിക പരസ്യമായാണ് പ്രസിദ്ധീകരിച്ചത്. പരാതിയുണ്ടെങ്കില്‍ ആ പ്രദേശത്തെ നാട്ടുകാരോ,രാഷ്ട്രീയക്കാരോ പറയണമെന്നായിരുന്നു.എന്നാല്‍ ആരും പരാതി പറഞ്ഞില്ല'.. മുരളീധരന്‍ പറഞ്ഞു.

"75,000 വോട്ടിന് ജയിച്ച ആളാ സുരേഷ്​ഗോപി, 11 വോട്ട് കള്ളവോ‌ട്ടാണെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ ജയം ഇല്ലാതാകുമോ എന്നായിരുന്നു വി. മുരളീധരന്റെ വിചിത്ര മറുപടി. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കൻവേണ്ടിയുള്ള ശ്രമങ്ങളാണ് രാഹുൽ ഗാന്ധിയും സംഘവും രാജ്യത്ത് നടത്തുന്നത്. ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടില്ല. രാജ്യത്തിന്‍റെ അഖണ്ഡതയെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന സമീപനത്തിലേക്കാണ് കോണ്‍ഗ്രസ് പോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

പൂങ്കുന്നത്തെ ക്യാപിറ്റൽ C4-ൽ താമസിക്കാതെ വോട്ട് ചേർത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയൽവാസി മീഡിയവണിനോട് പറഞ്ഞിരുന്നു.നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകൾ ലഭിച്ചു. വോട്ടർ ഐഡി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്.

TAGS :

Next Story