Quantcast

നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപമാനം: മന്ത്രി വി.ശിവന്‍കുട്ടി

ധാര്‍മികമായി നിയമസഭ സമ്മേളനത്തില്‍ വന്നിരിക്കുവാനുള്ള അവകാശം രാഹുലിനുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-09-15 03:00:56.0

Published:

15 Sept 2025 7:53 AM IST

നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപമാനം: മന്ത്രി വി.ശിവന്‍കുട്ടി
X

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപമാനമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാഹുല്‍ സഭയില്‍ എത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

പ്രകോപനം ഇങ്ങോട്ടുണ്ടാക്കിയാല്‍ സ്വാഭാവികമായും പ്രതിരോധിക്കും. യുഡിഎഫ് പുണ്യവാളന്മാര്‍ ഒന്നുമല്ലെന്നും ,യുഡിഎഫ് കാലത്തെ പോലീസ് അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിച്ച് വി. ശിവന്‍കുട്ടി മീഡിയ വണ്ണിനോട് പ്രതികരിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. സഭ സ്തംഭിപ്പിക്കാനോ തടസപ്പെടുത്താനോ ഞങ്ങള്‍ തയ്യാറല്ല. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുലുമാണ്.

ധാര്‍മികമായി നിയമസഭ സമ്മേളനത്തില്‍ വന്നിരിക്കുവാനുള്ള ഒരു അവകാശം രാഹുലിനുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനമാണ് രാഹുല്‍, ' മന്ത്രി പറഞ്ഞു.

TAGS :

Next Story